1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rape, Musafarpur, Uttarpradesh

ഒമ്പതുകാരിയെ ബലാൽസംഗം ചെയ്ത രണ്ട് കുട്ടികളെ പിടികൂടി

Rape
മുസാഫർപൂർ: ഒമ്പതുകാരിയെ ബലാൽസംഗം ചെയ്ത രണ്ട് കുട്ടികളെ പിടികൂടി. പത്തും പതിനാലും വയസുള്ള ആൺകുട്ടികളാണ് പിടിയിലായ പ്രതികൾ.  ഉത്തർപ്രദേശിലെ മുസാഫർപൂരിലെ വീടിനു പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നും പിന്നീട് ബലാൽസംഗം ചെയ്തു എന്നുമാണ് പോലീസിലന് നൽകിയ പരാതിയിൽ മാതാപിതാക്കൾ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് സംഭവം നടന്നെങ്കിലും ജനുവരി അഞ്ചിന് മാത്രമാണ് പോലീസിൽ പരാതി നൽകിയത്. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
കൈക്കൂലി: രണ്ട് ഫീൽഡ് അസിസ്റ്റന്റുമാർ പിടിയിൽ