തിരുവനന്തപുരം|
Last Modified തിങ്കള്‍, 4 ഏപ്രില്‍ 2016 (13:53 IST)
പതിമൂന്നു വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വര്‍ഷത്തെ കഠിന തടവും രണ്ട് ലക്ഷത്തി ഇരുപത്തയ്യായിരം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജി കെ പി ഇന്ദിരയാണു ശിക്ഷ വിധിച്ചത്.
മണ്ണൂര്‍ക്കര കോട്ടൂര്‍ ചോനാംപാറ അണകാല്‍ കാണി സെറ്റില്‍മെന്റ് കുന്നുമ്പുറത്ത് വീട്ടില്‍ മല്ലന് എന്ന രാജേന്ദ്രന് കാണിയെ (26) ആണ് കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്നു വര്‍ഷം അധിക തടവ് അനുഭവിക്കണം.
പിഴ ഒടുക്കുന്നെങ്കില് ഈ തുക പെണ്‍കുട്ടിക്കു കൈമാറാനുമാണ് ഉത്തരവ്. ഇതു കൂടാതെ പെണ്‍കുട്ടിക്ക് സ്റ്റേറ്റ് വിക്റ്റിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൂടി നല്‍കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം