പരീക്ഷയിൽ തോറ്റു; മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്തു.

പരീക്ഷയിൽ തോറ്റു; മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്തു.

ന്യൂഡ‌ൽഹി| aparna shaji| Last Modified ഞായര്‍, 3 ഏപ്രില്‍ 2016 (14:22 IST)
കണക്ക് പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് പെൺകുട്ടി ചെയ്തു. ഡ‌ൽഹിയിലെ ഗോകുല്പുരിയിൽ രാഖി എന്ന പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. ഒമ്പതാം ക്ലാസിലെ കണക്ക് പരീക്ഷയിൽ തോറ്റതിന്റെ അപമാനമാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു.

യമുനാ വിഹാറിലെ സർക്കാർ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു രാഖി. കഴിഞ്ഞ തവണത്തെ കണക്ക് പരീക്ഷയിലും പെൺകുട്ടി പരാജയപ്പെട്ടിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പരീക്ഷയിൽ തോറ്റതാണ് മരണകാരണമെന്ന രീതിയിലുള്ള ആത്മഹത്യാകുറിപ്പും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഏപ്രിൽ എട്ടിന് ഇളയ അനുജത്തിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ നിരാശയും കുറിപ്പിൽ വ്യകതമാക്കുന്നുണ്ട്.

ഫലം അറിഞ്ഞ പെൺകുട്ടി നേരേ മുറിയിലേക്ക് പോകുകയായിരുന്നുവെന്ന് മാതാപിതാക്ക‌ൾ പൊലീസിനെ അറിയിച്ചു. പരാജയപ്പെട്ടതിന്റെ വിഷമത്തിൽ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നിരിക്കാമെന്ന് പൊലീസ് അറിയിച്ചു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :