പ്ലസ്‌ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കെസിവൈഎം കോർഡിനേറ്റർ അറസ്‌റ്റില്‍; പെൺകുട്ടി മൂന്ന് മാസം മുമ്പ് പ്രസവിച്ചു

പ്ലസ്‌ടു വിദ്യാര്‍ഥിനി പ്രസവിച്ചു; കെസിവൈഎം കോർഡിനേറ്റർ അറസ്‌റ്റില്‍

 Rape , police , arrest , sex , women , kozhikode , Sijo george , സിജോ ജോർജ് , പ്ലസ്‌ടു വിദ്യാര്‍ഥിനി , മാനന്തവാടി രൂപത , പീഡനം , പെണ്‍കുട്ടി , അറസ്‌റ്റ് , വൈദികന്‍
വയനാട്| jibin| Last Updated: ബുധന്‍, 8 മാര്‍ച്ച് 2017 (19:40 IST)
വയനാട്ടില്‍ പ്ലസ്‌ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്‌റ്റില്‍. കെസിവൈഎം കോർഡിനേറ്റർ സിജോ ജോർജിനെയാണ് പൊലീസ് പിടികൂടിയത്.

വയനാട് പനമരത്താണ് സംഭവം നടന്നത്. പത്താം ക്ലാസിൽ ഒമ്പത് വിഷയങ്ങളിൽ എ പ്ലസ് നേടിയ പെൺകുട്ടിയെ അഭിനന്ദിച്ചുകൊണ്ടാണ് സൗഹൃദം ആരംഭിച്ചത്. പിന്നീട് പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയായതോടെ
പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം ചെയ്‌തോളാമെന്നാണ് ഇയാള്‍ വാഗ്ദാനം ചെയ്‌തു.

ബലാത്സഗംത്തിന് ഇരയായ പെൺകുട്ടി ഡിസംബര്‍ 28ന് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ അമ്മയേയും കുഞ്ഞിനെയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതും സിജോയായിരുന്നു. പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന കാര്യം വീട്ടില്‍ അറിയിച്ചെങ്കിലും യുവാവിന്‍റെ മാതാവ് ഇതിനോടു യോജിച്ചില്ല. ഇതേതുടർന്ന് സിജോ ജീവനൊടുക്കാൻ ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പൊലീസിന് പീഡനത്തെ സംബന്ധിച്ചു സൂചന ലഭിക്കുന്നത്.

നവജാത ശിശു കോഴിക്കോട് അനാഥാലയത്തിലാണ് ഇപ്പോൾ ഉള്ളത്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :