തോപ്പുംപടി|
jibin|
Last Updated:
ശനി, 18 മാര്‍ച്ച് 2017 (08:07 IST)
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ
പള്ളുരുത്തി സ്വദേശിനിയെ അറസ്റ്റ് ചെയ്തു. പള്ളുരുത്തി എംഎൽഎ റോഡിൽ കണ്ടത്തിപ്പറമ്പ്
വീട്ടിൽ ചിന്നാവി എന്നു വിളിക്കുന്ന സിനി (26) ആണു പള്ളുരുത്തി പൊലീസിന്റെ പിടിയിലായത്.
ആൺവേഷം ധരിച്ചു പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു. പുരുഷനെന്ന വ്യാജേന പെൺകുട്ടിയുമായി അടുത്ത ശേഷം പലവട്ടം പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയയാക്കി.
വസ്ത്രം മാറുകയായിരുന്ന പെണ്‍കുട്ടിയുടെ നഗ്ന വീഡിയോ സിനി മൊബൈൽ ഫോണിൽ പകർത്തുകയും പിന്നീട് ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടി ലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയുമായിരുന്നു.
വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ മർദിച്ച് വിവസ്ത്രയാക്കിയാണ് പീഡിപ്പിച്ചത്. പീഡിപ്പിക്കുന്ന ദൃശ്യം പകർത്തിയ ശേഷം അത് കാണിച്ച് നിരന്തരം പീഡനത്തിനിരയാക്കുകയുമായിരുന്നു.
ഭയത്തെത്തുടർന്ന് കുട്ടി സംഭവം പുറത്ത് പറയാൻ മടിച്ചെങ്കെലും, കുട്ടിയിലുണ്ടായ മാറ്റങ്ങൾ ശ്രദ്ധിച്ച മാതാപിതാക്കൾ ബാഗ് പരിശോധിച്ചപ്പോൾ സനീഷ് എന്ന പേരിൽ സിനി കുട്ടിക്കു നൽകിയ പ്രണയ ലേഖനങ്ങൾ കണ്ടെത്തി. തുടർന്നു ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായത്തോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ സിനി യുവതിയാണെന്നു കണ്ടെത്തി.
പ്രതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്കു വിധേയയാക്കി. യുവതിയുടെ വീട്ടിൽ നിന്നും ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈലും , സിംകാർഡുകളും പൊലീസ് കണ്ടെടുത്തു.