ബാലതാരത്തെ പീഡിപ്പിച്ചു; സീരിയല്‍ നടനു 136 വര്‍ഷം തടവ്

പിഴത്തുകയില്‍ 1,75,000 രൂപ അതിജീവിതയ്ക്കു നല്‍കണമെന്നും ഉത്തരവുണ്ട്

Rape Case Arrest
രേണുക വേണു| Last Modified ബുധന്‍, 19 ഫെബ്രുവരി 2025 (08:36 IST)
Rape Case Arrest

സിനിമയില്‍ അഭിനയിക്കാനെത്തിയ ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സിനിമ-സീരിയല്‍ നടനു 136 വര്‍ഷം കഠിന തടവും 1,97,500 രൂപ പിഴയും. ഷൂട്ടിങ്ങിനായി വാടകയ്‌ക്കെടുത്ത വീട്ടില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.

കങ്ങഴ കടയനിക്കാട് കോണേക്കടവ് മടുക്കക്കുഴി എം.കെ.റെജിയെ (52) ആണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി (പോക്‌സോ) ജഡ്ജി റോഷന്‍ തോമസ് ശിക്ഷിച്ചത്. പിഴത്തുകയില്‍ 1,75,000 രൂപ അതിജീവിതയ്ക്കു നല്‍കണമെന്നും ഉത്തരവുണ്ട്.

മേലുകാവ് എസ്.എച്ച്.ഒ ആയിരുന്ന രഞ്ജിത് കെ.വിശ്വനാഥന്‍ അന്വേഷിച്ച കേസില്‍ തിടനാട് എസ്.എച്ച്.ഒ ആയിരുന്ന കെ.കെ.പ്രശോഭാണ് കുറ്റപത്രം തയ്യാറാക്കിയത്. 2023 മേയ് 31 നാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസ് മാത്യു തയ്യില്‍ ഹാജരായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :