അവസാന ബസും കിട്ടിയില്ല, മദ്യലഹരിയില്‍ ഡിപ്പോയില്‍ പാര്‍ക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസില്‍ വീട്ടിലെത്താന്‍ തീരുമാനിച്ച യുവാവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 18 ഫെബ്രുവരി 2025 (18:19 IST)
അവസാനത്തെ ബസും സ്റ്റാന്‍ഡില്‍ നിന്ന് പോയതോടെ ഓട്ടോയ്ക്ക് പണമില്ലാതെ മദ്യലഹരിയില്‍ യുവാവ് ഡിപ്പോയില്‍ പാര്‍ക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസില്‍ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. 34 കാരനായ ജെബിനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ഞായറാഴ്ച രാത്രി തിരുവല്ല ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ ഈ ലക്ഷ്യം മനസ്സില്‍ വെച്ചാണ് ജെബിന്‍ കയറിയത്.

എന്നാല്‍ ബസ് പിന്നിലേക്ക് തിരിയാന്‍ ശ്രമിച്ച ഉടന്‍ തന്നെ യാത്രക്കാര്‍ തടഞ്ഞു. ഇയാള്‍ക്ക് മല്ലപ്പള്ളിയിലേക്കാണ് പോകേണ്ടിയിരുന്നത്. രാത്രി എട്ട് മണിയോടെയാണ് അവസാന ബസ് ഡിപ്പോയില്‍ നിന്ന് പുറപ്പെട്ടത്. ജെബിനും രണ്ട് സുഹൃത്തുക്കളും മല്ലപ്പള്ളി റൂട്ടിനെ കുറിച്ച് അന്വേഷിക്കാന്‍ നേരത്തെ സ്റ്റേഷനില്‍ എത്തിയിരുന്നുവെന്നും മറ്റൊരു ബസ് ഉണ്ടോ എന്ന് പരിശോധിക്കാന്‍ പലതവണ
വന്നുമടങ്ങിയതായും ഡിപ്പോ അധികൃതര്‍ പറഞ്ഞു. 5.45ന് മല്ലപ്പള്ളിയിലേക്ക് പുറപ്പെടേണ്ട ബസ് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്നു. ഡ്രൈവര്‍ അത് പാര്‍ക്ക് ചെയ്ത ശേഷം താക്കോലെടുക്കാതെ ഓഫീസിലേക്ക് പോയി.

രാത്രി 10:15 ഓടെ ജെബിന്‍ ഡ്രൈവര്‍ സീറ്റില്‍ കയറി എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തു. സംഭവമറിഞ്ഞ് ഡിപ്പോ അധികൃതര്‍ ഇയാളോട് ഇറങ്ങാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ജെബിന്‍ ഇറങ്ങാന്‍ തയാറയില്ല. ഉടന്‍ തന്നെ പോലീസ് എത്തി ഇയാളെ പുറത്തെത്തിച്ചുവെങ്കിലും അപ്പോഴേക്കും യുവാവിന്റെ സുഹൃത്തുക്കള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയിരുന്നു. ഇയാള്‍ക്ക് ഹെവി വെഹിക്കിള്‍ ലൈസന്‍സ് ഉണ്ടെന്നാണ് നിഗമനം. എന്നാല്‍, ജെബിന്‍ മദ്യപിച്ചിരുന്നതായി ഡിപ്പോ അധികൃതര്‍ സ്ഥിരീകരിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ...

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി
2020ലായിരുന്നു ഇറാന്‍ ആദ്യമായി തങ്ങളുടെ ഭൂഹര്‍ഭ മിസൈല്‍ കേന്ദ്രത്തെ പറ്റിയുള്ള വിവരങ്ങള്‍ ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായി ഇരിക്കാനാവില്ല, വിദ്വേഷ പരാമർശം നടത്തി യോഗി ആദിത്യനാഥ്
നൂറ് മുസ്ലീം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരായി ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം
മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ...

തെറ്റായ ഉത്തരങ്ങള്‍ നല്‍കിയാല്‍ സഹപാഠികളെ അടിക്കാന്‍ ...

തെറ്റായ ഉത്തരങ്ങള്‍ നല്‍കിയാല്‍ സഹപാഠികളെ അടിക്കാന്‍ ഉത്തരവിട്ട അധ്യാപിക അറസ്റ്റില്‍
ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള ഒരു സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിലാണ് സംഭവം നടന്നത്. ...

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ...

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍
ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ ...