വേ​ഗ​ത്തി​ൽ ആ​റാ‍​യി​രം റണ്‍സ്; വനിതാ ക്രിക്കറ്റിൽ ചരിത്രമെഴുതി മിതാലി

വനിതാ ക്രിക്കറ്റിൽ ചരിത്രമെഴുതി മിതാലി

  Mithali Raj , Cricket , amma , team india , Mithali , world cup , മിതാലി രാജ് , ഏകദിന ക്രിക്കറ്റ് , മിതാലി , ഷാര്‍ലെറ്റ് ഡ്വാര്‍ഡ്സ് , വനിതാ ലോകകപ്പ്
ലണ്ടൻ| jibin| Last Modified ബുധന്‍, 12 ജൂലൈ 2017 (20:25 IST)
ഏകദിന ക്രിക്കറ്റിലെ വനിതാ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. വനിതാ ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ മല്‍സരത്തില്‍ മുപ്പത്തിനാലു റണ്‍സ് പിന്നിട്ടപ്പോഴാണ് മിതാലി പുതിയ നേട്ടത്തിലേക്ക് എത്തിയത്.

ഏകദിനത്തില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരം എന്നും ആറായിരം റണ്‍സ് ക്ലബിലെത്തുന്ന ആദ്യ താരം എന്ന നേട്ടവും മിതാലി സ്വന്തമാക്കി. 164 ഇന്നിങ്സുകളില്‍ നിന്നാണ് മിതാലിയുടെ നേട്ടം. അഞ്ച് സെഞ്ചുറിയും 49 അര്‍ധ സെഞ്ചുറിയുമുണ്ട് ഇന്ത്യന്‍ നായികയുടെ അക്കൗണ്ടിലുണ്ട്. വ​നി​താ ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ർ​ധ​സെ​ഞ്ചു​റി​യെ​ന്ന റി​ക്കാ​ർ​ഡി​നും മി​ഥാ​ലി​യു​ടെ (49) അ​ക്കൗ​ണ്ടി​ലാ​ണ്.

ഇംഗ്ലണ്ടിന്റെ താരം ഷാര്‍ലെറ്റ് ഡ്വാര്‍ഡ്സിന്റെ പേരിലുള്ള റെക്കോഡ് ആണ് മിതാലി പഴങ്കഥയായിക്കിയത്. 5992 റണ്‍സാണ് ഷാര്‍ലെറ്റിന്റെ പേരിലുളളത്. 4844 റണ്‍സുമായി ഓസ്ട്രേലിയന്‍ താരം ബെലിന്‍ഡ ക്ലര്‍ക്കാണ് മൂന്നാമത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :