മുഖം നോക്കാതെ നീതി നടപ്പാക്കുന്ന ഉദ്യോഗസ്ഥനായിരുന്നു സെൻകുമാർ, ഇടതുപക്ഷം നിയമിച്ച ഉദ്യോഗസ്ഥരെ യുഡിഎഫ് മറ്റിയിരുന്നില്ല; പാളിച്ചകൾ തിരുത്തി മുന്നോട്ട് പോകുമെന്ന് രമേശ് ചെന്നിത്തല

പൊലീസ് ഉദ്യോസ്ഥരെ മാറ്റാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെൻകുമാർ മികച്ച ഉദ്യോഗസ്ഥൻ ആണെന്നും ചെന്നിത്തല വ്യക്തമാക്കി. കോൺഗ്രസ് ഉപാദ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടന്ന ചർച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്ക

ന്യൂഡൽഹി| aparna shaji| Last Modified ചൊവ്വ, 31 മെയ് 2016 (12:05 IST)
പൊലീസ് ഉദ്യോസ്ഥരെ മാറ്റാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെൻകുമാർ മികച്ച ഉദ്യോഗസ്ഥൻ ആണെന്നും ചെന്നിത്തല വ്യക്തമാക്കി.
കോൺഗ്രസ് ഉപാദ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടന്ന ചർച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ എൽ ഡി എഫ് സർക്കാർ നിയമിച്ച ഡി ജി പി ജേക്കബ് പുന്നീസിനെ യു ഡി എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ മാറ്റിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേരിടേണ്ടി വന്നത് കനത്ത തിരിച്ചടിയാണെന്നും
അർഹിക്കുന്നവർക്ക് കൂടുതൽ പ്രാധാന്യം ന‌ൽകി കൂടുതൽ ആത്മവിശ്വാസത്തോടെ കോൺഗ്രസിനെ മുന്നോട്ട് കൊണ്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പ് തോ‌ൽവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്തു. പ്രതിപക്ഷ നേതാവെന്ന സ്ഥാനം തനിയ്ക്ക് നൽകിയതിൽ അദ്ദേഹത്തിനോട് നന്ദി അറിയിച്ചുവെന്നും വ്യക്തമാക്കി. പ്രതിപക്ഷ നേതൃ സ്ഥാനം ലഭിച്ചതിന് ശേഷം രാഹുൽ ഗാന്ധിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. സോണിയ ഗാന്ധിയെ നാളെ നേരിൽ കാണുമെന്നും അദ്ദേഹം അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :