മാണിക്കെതിരെ നടപടി: ചെന്നിത്തലയ്ക്ക് പിന്തുണയുമായി ആര്യാടൻ

 രമേശ് ചെന്നിത്തല , ഉമ്മന്‍ചാണ്ടി , ബാര്‍ കോഴ , ആര്യാടൻ മുഹമ്മദ്
തിരുവനന്തപുരം| jibin| Last Modified ശനി, 4 ഏപ്രില്‍ 2015 (18:25 IST)
ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെഎം മാണിക്കെത്തിരെ കേസ് എടുത്ത വിജിലന്‍സിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും ഇടഞ്ഞു നില്‍ക്കെ ചെന്നിത്തലയ്ക്ക് തുറന്ന പിന്തുണയുമായി മന്ത്രി ആര്യാടൻ മുഹമ്മദ് രംഗത്ത്. പറയുന്നത് അംഗീകരിക്കുന്നവരാണ് കോൺഗ്രസുകാര്‍. ഇക്കാര്യത്തിൽ രണ്ടഭിപ്രായം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

ബാർ കോഴ ആരോപണത്തിൽ കെ. എം. മാണിക്കെതിരെ കേസെടുക്കുകയും മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കാതിരിക്കുകയും ചെയ്തത് ഇരട്ടത്താപ്പാണെന്ന് ആരോപണമുയർന്നിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം രമേശ് ചെന്നിത്തല എകെ ആന്റണിയെ രാജി സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :