ശാശ്വതികാനന്ദയുടെ മരണം: വേണ്ടിവന്നാന്‍ അന്വേഷിക്കും- ചെന്നിത്തല

 ശാശ്വതീകാന്ദയുടെ മരണം , വെള്ളാപ്പള്ളി നടേശന്‍ , ബിജു രമേശ് , രമേശ് ചെന്നിത്തല
തിരുവന്തപുരം| jibin| Last Modified ശനി, 10 ഒക്‌ടോബര്‍ 2015 (11:15 IST)
ശിവഗിരി മുന്‍ മഠാധിപതി ശാശ്വതീകാന്ദയുടെ മരണം സംബന്ധിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ബാര്‍ ഹോട്ടല്‍സ് ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് നടത്തിയ വെളിപ്പെടുത്തല്‍ വേണ്ടിവന്നാല്‍ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

സ്വാമി ശാശ്വതികാനന്ദയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതാണ്. ബിജുവിന്റെ ആരോപണങ്ങളില്‍ പുതിയ എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. ഇപ്പോഴത്തെ വെളിപ്പെടുത്തലിലെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നതാണ്. പുതിയതായി എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമെ അന്വേഷിക്കേണ്ടതുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, ശാശ്വതീകാന്ദയുടെ മരണം സംബന്ധിച്ച് തനിക്കെതിരായ ആരോപണം വ്യക്തിഹത്യയുടെ ഭാഗമായിട്ടുള്ളതാണെന്ന് വെള്ളാപ്പള്ളി നടേശന്‍ രാവിലെ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഏത് ഏതന്വേഷണത്തെയും നേരിടാന്‍ താന്‍ തയാറാണ്. ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം നടത്തട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സ്വാമി ശാശ്വതീകാനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസുണ്ടായിരുന്നു. എന്നാല്‍ മരണം സ്വാഭാവികമാണെന്ന് പൊലീസ് കണ്ടെത്തിയതാണ്. അദ്ദേഹത്തിന്റെ മരണം ജലസമാധിയായിരുന്നു. ശാശ്വതീകാനന്ദയുടെ മരണത്തിനൊപ്പം ടിപി ചന്ദ്രശേഖരന്റെ വധക്കേസും സിബിഐ അന്വേഷിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :