വെള്ളാപ്പള്ളി നടേശൻ നടത്തിയ ക്രമക്കേടുകളുടെ രേഖകൾ കൈമാറിയെന്ന് ബിജു രമേശ്

തിരുവനന്തപുരം:| Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (17:00 IST)
മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ടു വെള്ളാപ്പള്ളി നടേശൻ നടത്തിയ ക്രമക്കേടുകളുടെ രേഖകൾ കൈമാറിയതായി ശ്രീനാരായണ ധർമവേദി നേതാവായ ബിജു രമേശ്.


അധ്യാപക നിയമനം, തമിഴ്നാട്ടിലെ ഭൂമി ഇടപാട് എന്നിവയിലായി കോടികളുടെ ക്രമക്കേട് വെള്ളാപ്പള്ളി നടേശൻ നടത്തിയിട്ടുണ്ട്. സി.ബി.ഐ അന്വേഷണമെന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും ബിജു രമേശ് തിരുവനന്തപുരത്ത് പറഞ്ഞു.

ശ്രീനാരായണ ധർമവേദി നേതാക്കളായ ബിജു രമേശും പുഷ്പാംഗദനും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :