ജനജീവിതം തകർത്തെറിഞ്ഞവരോട് നാം മിണ്ടാതിരിക്കുകയല്ല, ശക്തമായി പ്രതികരിക്കുകയാണ് വേണ്ടത്: ഹർത്താൽ വിജയിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

Ramesh Chennithala ,  Kerala , Thiruvanthapuram , Udf ,  harthal ,  രമേശ് ചെന്നിത്തല ,  കേരളം , തിരുവന്തപുരം , ഹർത്താല്‍ , യുഡിഎഫ്
തിരുവനന്തപുരം| സജിത്ത്| Last Modified തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (10:53 IST)
സാധാരണക്കാരുടെ ജനജീവിതം തകര്‍ത്തെറിഞ്ഞ ഭരണാധികാരികളോട് മിണ്ടാതിരിക്കുകയല്ല,
ശക്തമായി പ്രതികരിക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇന്ധന, പാചകവാതക വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് യുഡിഎഫ് നടത്തുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്നും ചെന്നിത്തല ആഹ്വാനം ചെയ്തു.

അതേസമയം യുഡിഎഫ് ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ആര്യനാട് ഡിപ്പോയിലെ ബസിനാണ് സര്‍വീസ് ആരംഭിക്കുന്നതിനിടെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്. നെടുമങ്ങാട്, വിതുര, വെള്ളനാട് എന്നിവിടങ്ങളില്‍ ബസുകള്‍ തടഞ്ഞു. പാലാരിവട്ടത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേര്‍ക്ക് കല്ലേറുണ്ടായി. തൃശൂരില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :