‘സിപിഎം പ്രവര്‍ത്തകരുടെ രോമത്തെപ്പോലും മുറിവേല്‍പ്പിക്കാന്‍ കഴിയില്ല, കലാപത്തിനുളള ആഹ്വാനമാണ് ബിജെപി നേതാവ് നടത്തിയത് ’: സരോജ് പാണ്ഡെക്കെതിരെ കോടിയേരി

‘കലാപത്തിനുളള ആഹ്വാനമാണ് ബിജെപി നേതാവ് നടത്തിയത് ’: സരോജ് പാണ്ഡെക്കെതിരെ കേസെടുക്കണമെന്ന് കോടിയേരി

AISWARYA| Last Modified തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (10:44 IST)
കേരളത്തിലെ സിപിഐഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്ന് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ബിജെപി നേതാവ് സരോജ് പാണ്ഡെ കലാപത്തിലുള്ള ആഹ്വാനമാണ് നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഐഎം പ്രവര്‍ത്തകരുടെ രോമത്തെപ്പോലും മുറിവേല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും കോടിയേരി പറഞ്ഞു.

കേരളത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും ആക്രമണം തുടര്‍ന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ സരോജ് പാണ്ഡെ പറഞ്ഞിരുന്നു. അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന ജനരക്ഷ യാത്ര ഇത് കാണിച്ച് കൊടുക്കാനാണെന്നും സരോജ് പാണ്ഡെ വ്യക്തമാക്കി.

രാജ്യം ഇപ്പോള്‍ ഭരിക്കുന്നത് ഞങ്ങളാണ്. ഞങ്ങള്‍ക്ക് 11 കോടിയിലധികം അംഗങ്ങളുണ്ട്. വേണമെങ്കില്‍ കേരളത്തിലെ സര്‍ക്കാരിനെ ഞങ്ങള്‍ക്ക് പിരിച്ചുവിടാമെന്നും പാണ്ഡെ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങള്‍ക്കനുസരിച്ച് കേരളവും ബംഗാളും ഭരണം നടത്തണമെന്നും പാണ്ഡെ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :