കാറ്റിൽ തേക്കുമരം കടപുഴകി വീണു; എംഎൽഎയും കുടുംബവും രക്ഷപെട്ടത് തലനാരിഴയ്ക്ക്

ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം വീശിയടിച്ച കാറ്റിലാണ് എംഎൽഎയുടെ അങ്ങാടി കണ്ടനാട്ടു വീടിനടുത്തു നിന്ന തേക്കുമരം കടപുഴകി വീണത്.

Last Modified വ്യാഴം, 18 ഏപ്രില്‍ 2019 (11:47 IST)
കനത്ത കാറ്റിലും മഴയിലും വീടിന് സമീപം നിന്ന കൂറ്റൻ തേക്ക് മരം കടപുഴകി വീണപ്പോൾ എംഎൽഎയും കുടുംബവും രക്ഷപെട്ടത് തലനാരിഴയ്ക്ക്. രാജു എബ്രഹാം എംഎൽഎയും കുടുംബവുമാണ് ഭാഗ്യം കൊണ്ട് രക്ഷപെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം വീശിയടിച്ച കാറ്റിലാണ് എംഎൽഎയുടെ അങ്ങാടി കണ്ടനാട്ടു വീടിനടുത്തു നിന്ന തേക്കുമരം കടപുഴകി വീണത്.

വൈകിട്ട് മൂന്ന് മണിയോടെയാണ് ശക്തമായ കാറ്റും മഴയും ആരംഭിച്ചത്. ഇതോടെ പെരുനാട്ടിലേക്ക് പോകാനിറങ്ങിയ എംഎൽഎ യാത്ര നീട്ടിവച്ച് മഴ ശമിക്കുന്നതു കാത്തിരുന്നു. വടക്കു ഭാഗത്ത് നിന്നും പടിഞ്ഞാറേക്ക് അടിച്ച കാറ്റിലാണ് 45 വർഷം പഴക്കമുള്ള 50 ഇഞ്ചോളം വണ്ണമുള്ള തേക്കുമരം വീണത്.

തേക്കുമരം ഇടതുഭാഗത്തേക്കാണ് മറിഞ്ഞുവീണത്. അതേസമയം വലതുവശത്തേക്കാണ് വീണിരുന്നെങ്കിൽ എംഎൽഎയുടെ വീട് തകർന്നേനെ. എംഎൽഎയെ കൂടാതെ ഭാര്യയും മക്കളും ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :