കൊച്ചി|
Last Modified വ്യാഴം, 9 ഒക്‌ടോബര്‍ 2014 (16:34 IST)
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു നിന്ന് വിജയിച്ച ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒ രാജഗോപാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ശശി തരൂര്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക അപൂര്‍ണമാണെന്ന് കാണിച്ചാണ് ഹര്‍ജി.
ഭാര്യയുടെയും മകന്റെയും പേരിലുള്ള സ്വത്തു വിവരങ്ങള്‍ മറച്ചുവച്ചാണ് തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നതെന്നും രാജഗോപാലിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. ബിജെപി പ്രവര്‍ത്തകന്‍ സുമേഷിന്റെ ഹര്‍ജിയിന്മേലാണ് സത്യവാങ്മൂലം നല്‍കിയത്.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായ ഒ രാജഗോപാലിനെ തോല്‍പ്പിച്ചാണ് ശശി തരൂര്‍ തിരുവനന്തപുരത്തുനിന്ന് വിജയിച്ചത്.