ന്യൂഡല്‍ഹി|
jibin|
Last Modified തിങ്കള്‍, 2 നവംബര്‍ 2015 (11:55 IST)
രാജ്യത്ത്
അസഹിഷ്ണുത വളരുന്നുവെന്ന് പറഞ്ഞ് ദേശീയ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയ പ്രമുഖ വ്യക്തികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന്
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. അസഹിഷ്ണുതയെന്ന പേരില്‍ എല്ലാ കാര്യത്തിലും പ്രധാനമന്ത്രിയെ ആക്രമിക്കുന്നത് അവസാനിപ്പിക്കണം. രാജ്യത്ത് ഇതിനുമുമ്പും വലിയ വര്‍ഗീയ ലഹളകള്‍ ഉണ്ടായിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
അസഹിഷ്ണുതയുടെ പേരില്‍
വിമര്‍ശകര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെയാണ് ഉന്നം വെക്കേണ്ടത്. എന്നാല്‍, എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രധാനമന്ത്രിയെ എല്ലാവരും കുറ്റപ്പെടുത്തുന്നു. രാജ്യത്ത് നടക്കുന്ന സകല അത്യാഹിതങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ പ്രധാനമന്ത്രിക്ക് നേരെയാണ്. പ്രധാനമന്ത്രി ഒരു വ്യക്തിയല്ല, മറിച്ച് സ്ഥാപനമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
രാജ്യത്ത് നേരത്തെയും വര്‍ഗീയ ലഹളകള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ആരും അവാര്‍ഡുകള്‍ തിരികെ നല്‍കി പ്രതിഷേധിച്ചതായി കണ്ടിട്ടില്ല.
രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നുണ്ടെങ്കില്‍ എഴുത്തുകാര്‍ക്ക് അതിനുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടാവുന്നതാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഇക്കണോമിക് ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.