തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, ആറ് ജില്ലകളിൽ എല്ലോ അലർട്ട് പ്രഖ്യാപിച്ചു

അഭിറാം മനോഹർ| Last Modified ചൊവ്വ, 25 മെയ് 2021 (15:04 IST)
യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കേരളത്തിൽ ഇന്നും നാളെയും കനത്ത മഴ. തെക്കൻ കേരളത്തിലാണ് ശക്തമായ മഴയുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും ഇടിയോട് കൂടിയ മഴയ്‌ക്കും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അറിയിപ്പിനെ തുടർന്ന് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 വരെയുള്ള സമയത്താണ് ഇടിമിന്നൽ സാധ്യത ഏറെയും. അതിനാൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ സുരക്ഷിതയിടങ്ങളിലേക്ക് മാറുക. വാതിലും ജനലും അടച്ചിടുക. കെട്ടിടത്തിനുള്ളിൽ തന്നെ ഇരിക്കുകയും പരമാവധി ഭന്റ്തിയിലോ തറയിലെ സ്പർശിക്കാതിരിക്കുകയോ ചെയ്യുക.

അന്തരീക്ഷം മേഘാവൃതമണെങ്കിൽ കുട്ടികൾ ഉച്ചയ്‌ക്ക് 2 മണി മുതൽ രാത്രി പത്ത് വരെ തുറസായ സ്ഥലത്തോ ടെറസിലോ കളിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :