കാലവർഷം ശക്തമാകുന്നു; മലപ്പുറം, ​ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി - കാറ്റും മണ്ണിടിച്ചിലും ശക്തം

  Rain , School , kerala , മഴ , സ്‌കൂള്‍ , കാലവര്‍ഷം , അവധി
കോഴിക്കോട്| Last Modified ബുധന്‍, 7 ഓഗസ്റ്റ് 2019 (20:28 IST)
സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. നാളെ കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കനക്കുന്നതോടെ മലപ്പുറം,​ ഇടുക്കി ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചിച്ചു.

പ്രൊഫഷണൽ കോളേജുകൾ,കേന്ദ്രീയ വിദ്യാലയം, അംഗൻവാടികൾ, മദ്രസകൾ എന്നിവയ്‌ക്കെല്ലാം അവധി ബാധകമാണ്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകൾക്ക് മാറ്റമില്ല.

കണ്ണൂർ ഇരിട്ടി താലൂക്കിൽ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

കാലവര്‍ഷം ശക്തമായി തുടരുന്നതിനൊപ്പം പലയിടത്തും കാറ്റും മണ്ണിടിച്ചിലും രൂക്ഷമായി. ഈ സാഹചര്യത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നല്‍കിയതും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :