'ഇത് ചരിത്രപരമായ നീക്കം'; ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാരിനെ പിന്തുണച്ച് സുരേഷ് റെയ്ന

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ചരിത്രപരമായ നീക്കമെന്നാണ് റെയ്‌ന വിശേഷിപ്പിച്ചത്.

Last Modified ചൊവ്വ, 6 ഓഗസ്റ്റ് 2019 (09:08 IST)
കശ്മീരിന് പ്രത്യേകാധികരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സംബന്ധിച്ച് പ്രതികരിച്ച് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ചരിത്രപരമായ നീക്കമെന്നാണ് റെയ്‌ന വിശേഷിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതലോടെ പ്രതികരിക്കുമ്പോഴാണ് ക്രിക്കറ്റ് രംഗത്തുനിന്നും സര്‍ക്കാരിന് കൈയ്യടിയുമായി റെയ്‌ന രംഗത്തെത്തിയത്.

കാശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 50,000ത്തോളം സൈനികരെയാണ് സംസ്ഥാനത്ത് പ്രത്യേകമായി വിന്യസിച്ചിരിക്കുന്നത്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെ കരുതല്‍ തടങ്കലില്‍ വെക്കുകയും ചെയ്തു. അതേസമയം, പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ നീക്കമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കാശ്മീരിനെ സംബന്ധിച്ച സര്‍ക്കാര്‍ നീക്കം ഏതു രീതിയിലാണ് പ്രതിഫലിക്കുകയെന്നത് വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :