കാസര്‍കോട്|
VISHNU N L|
Last Modified ബുധന്‍, 8 ജൂലൈ 2015 (18:46 IST)
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടില്‍
മഴ ഏറ്റവും കുറവ് ഇക്കൊല്ലമായിരിക്കുമെന്ന് ഉത്തരമേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം തയ്യാറാക്കിയ കണക്കുകള്‍ തെളിയിക്കുന്നു. ശരാശരി 3307 മില്ലീമീറ്റര്‍ മഴയാണ് കാലവര്‍ഷക്കാലത്ത് കിട്ടിവന്നിരുന്നത്. ജൂണില്‍ 965.7, ജൂലായില്‍ 881.3 എന്നിങ്ങനെ കിട്ടിവന്നിരുന്നു. ജൂണില്‍ ഒന്നാമത്തെ ആഴ്ച 123.9 മില്ലീമീറ്റര്‍ കിട്ടേണ്ടതില്‍ നാല് ശതമാനം മാത്രമാണ് കിട്ടിയത്.
രണ്ടാമത്തെ ആഴ്ച 190.1 കിട്ടേണ്ടത് ഏറെക്കുറെ കിട്ടി. രണ്ട് ശതമാനത്തിന്റെ കുറവ് മാത്രം. എന്നാല്‍ മൂന്നാമത്തെ ആഴ്ച 281.5 മില്ലീമീറ്റര്‍ കിട്ടേണ്ടതില്‍ 57 ശതമാനം കുറഞ്ഞു. നാലാം ആഴ്ചയില്‍ 211.4 മില്ലീമീറ്റര്‍ കിട്ടേണ്ടതില്‍ 40 ശതമാനമേ കിട്ടിയുള്ളൂ. 2010 ജൂണില്‍ 1000.6, 11ല്‍ 1068.5, 12ല്‍ 853, 13ല്‍ 1343.9, 14ല്‍ 593, എന്നിങ്ങനെയാണ് ജൂണിലെ വര്‍ഷപാതം.ജൂലായ് മാസത്തെ മഴക്കുറവ് ഇത്തവണ റെക്കോഡാണ്.
ആദ്യത്തെ ഒരാഴ്ച മൊത്തം കിട്ടിയത് 51 മില്ലീമീറ്റര്‍. ശരാശരി 250- 300 മില്ലീമീറ്റര്‍ കിട്ടേണ്ടിടത്താണിത്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ 1456 മില്ലീമീറ്ററും അതിനു മുമ്പത്തെ വര്‍ഷം 1222 മില്ലീമീറ്ററും 2011ല്‍ 1048 മില്ലീമീറ്ററും ജൂലായില്‍ പെയ്യുകയുണ്ടായി. 2012 ജൂലായില്‍ 594.96 മില്ലീമീറ്റര്‍ മാത്രമായിരുന്നു കിട്ടിയത്. ഇത്തവണത്തെ പോക്ക് അതിലും താഴേക്കാവുമോ എന്ന ആശങ്ക പരക്കെ ഉയര്‍ന്നിരിക്കുകയാണ്.