സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 27 നവംബര്‍ 2024 (14:11 IST)
തെക്കു പടിഞ്ഞാറന്‍
ബംഗാള്‍ ഉള്‍ക്കടലിനു
മുകളിലെ അതി തീവ്ര ന്യുന മര്‍ദ്ദം
അടുത്ത 12
മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറി
ശ്രീലങ്ക തീരം തൊട്ട് തമിഴ് നാട് തീരത്തേക്ക്
നീങ്ങാന്‍ സാധ്യത. കേരളത്തില്‍
അടുത്ത 5
ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം
മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍
നവംബര്‍ 30 മുതല്‍ ഡിസംബര്‍ 01 വരെയുള്ള
തീയതികളില്‍
ശക്തമായ മഴയ്ക്ക്
സാധ്യതയെന്ന്
കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.