സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (15:06 IST)
വടക്ക് - കിഴക്കന്‍ മധ്യപ്രദേശ് മേഖലക്ക് മുകളില്‍ സ്ഥിതി ചെയ്തിരുന്ന ശക്തികൂടിയ ന്യൂനമര്‍ദ്ദം വീണ്ടും തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു .
വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്തു തീരം വരെ
ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടു. മ്യാന്മറിന്
മുകളില്‍ നിലവില്‍ സ്ഥിതിചെയ്യുന്ന ചക്രവാതചുഴി അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ബംഗ്ലാദേശിനും
വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ എത്തിച്ചേരാന്‍ സാധ്യത. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴക്ക് സാധ്യത.
അതേസമയം വരും മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം (5-15mm/h) മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.