അനുബന്ധ വാര്‍ത്തകള്‍
- ശക്തമായ മഴയില്‍ പമ്പ, മണിമലയാറുകള്‍ കരകവിഞ്ഞു; അഞ്ചുനദികളില്‍ മഞ്ഞ അലര്‍ട്ട്
- നനഞ്ഞു കുതിര്‍ന്ന് കേരളം; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, പുതിയ ന്യൂനമര്‍ദ്ദം നാളെയോടെ
- കേരളത്തിലെ വനങ്ങളിൽ ആനകൾ കുറഞ്ഞെന്ന് വനംവകുപ്പ്
- കനത്ത മഴ: ഇന്ന് ഈ ജില്ലക്കാര്‍ ജാഗ്രത പാലിക്കണം
- വീണ്ടും 100 ദിന കർമ പദ്ധതി, 13,013 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം, 2 ദിവസത്തിനുള്ളിൽ ശക്തിപ്രാപിക്കും, കേരളത്തിൽ അതിശക്തമായ മഴ തുടരും
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യഭാഗത്തായാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുള്ളത്. അടുത്ത 2 ദിവസത്തിനുള്ളില്‍ ഈ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് വടക്ക്- പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ഒഡീഷ തീരത്ത് എത്താന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വടക്കു- കിഴക്കന്‍ അറവിക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നു. അതോടൊപ്പം കേരള തീരത്ത് പടിഞ്ഞാറന്‍/വടക്ക് പടിഞ്ഞാറന്‍ കാറ്റ് തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
ഇതിന്റെ ഫലമായാണ് അടുത്ത അഞ്ച് ദിവസവും വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളത്. ഇടി,മിന്നല്‍,കാറ്റ് എന്നിവയോടെയുള്ള ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും അതിശക്തമായ മഴയ്ക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് കണ്ണൂര്‍, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്.