അനുബന്ധ വാര്‍ത്തകള്‍
- പാചകവാതക സിലിണ്ടറിന്റെ തൂക്കം കൃത്യമാണോയെന്ന് ഉപയോക്താവ് സംശയം പ്രകടിപ്പിച്ചാല്‍ തൂക്കം അളക്കുന്നതിന് വാഹനത്തില്‍ ത്രാസ് സൗകര്യം ഒരുക്കണമെന്ന് നിര്‍ദേശം
- സെര്‍വര്‍ തകരാര്‍ പരിഹരിച്ചു; ഇന്നുമുതല്‍ റേഷന്‍ കടകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും
- കടബാധ്യതയെ തുടര്‍ന്ന് കുട്ടനാട്ടില്‍ കര്ഷകന് ആത്മഹത്യ ചെയ്തു
- ശബരിമല തീര്‍ഥാടകരുടെ സൗകര്യത്തിന് അയ്യന് മൊബൈല്‍ ആപ്പ് പുറത്തിറക്കി
- നഴ്സുമാര്‍ക്ക് കാനഡയില്‍ അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കേ ഇന്ത്യക്ക് മുകളിലേക്ക് കാറ്റുവീശുന്നു; 24 മണിക്കൂര്‍ കൂടി കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വടക്ക് കിഴക്കന്‍ / കിഴക്കന്‍ കാറ്റ് തെക്കേ ഇന്ത്യക്ക് മുകളിലേക്ക് വീശുന്നതിന്റ്‌റെ ഫലമായി. അടുത്ത 24 മണിക്കൂര്‍ കൂടി കേരളത്തില്‍ വ്യാപകമായി മിതമായ / ഇടത്തരം മഴ തുടരാന്‍ സാധ്യത. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നവംബര്‍ 15 ഓടെ ന്യുന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.