സെര്‍വര്‍ തകരാര്‍ പരിഹരിച്ചു; ഇന്നുമുതല്‍ റേഷന്‍ കടകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 നവം‌ബര്‍ 2023 (08:51 IST)
സെര്‍വര്‍ തകരാര്‍ പരിഹരിച്ചു. ഇന്നുമുതല്‍ റേഷന്‍ കടകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. പവര്‍ ഔട്ടേജ് കാരണം കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ കീഴിലുള്ള ഡാറ്റ സെന്ററിലെ
ആധാര്‍ ഒതന്റിഫിക്കേഷനു സഹായിക്കുന്ന എ.യു.എ (AUA) സര്‍വ്വറില്‍ ഉണ്ടായ തകരാര്‍ പരിഹരിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.
നവംബര്‍11 മുതല്‍ റേഷന്‍ കടകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് തകരാര്‍ ഉണ്ടായത്. രാവിലെ കട തുറന്ന വ്യാപാരികള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :