1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain Kerala News

സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യത; കാലവര്‍ഷം അടുത്ത മണിക്കൂറുകളില്‍ കേരളതീരത്ത് എത്തിച്ചേരും

Rain
സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളിലെ എല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളത്തുമാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷ്യദീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
 
കാലവര്‍ഷം അടുത്ത മണിക്കൂറുകളില്‍ കേരളതീരത്ത് എത്തിച്ചേരും. അതേസമയം ബിപോര്‍ജോയി ചുഴലിക്കാറ്റ് അറബിക്കടലില്‍ നിന്ന് അതിതീവ്രമായി വടക്ക് ദിശയില്‍ സഞ്ചരിക്കുകയാണ്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ ആണ് കാറ്റിന്റെ വേഗത.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ആലപ്പുഴയില്‍ നാലു വയസ്സുകാരിയെ പിതാവ്‌ വെട്ടി കൊലപ്പെടുത്തി