1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Police News Kerala

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

Police News Kerala
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ആരോപണം ഉന്നയിക്കപ്പെട്ടവര്‍ക്കെതിരെ ഉടന്‍ നടപടിക്ക് കഴിയില്ല. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണത്തിന് എസ് പി മേല്‍നോട്ടം വഹിക്കും. അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് വ്യക്തമായാല്‍ ശിക്ഷ നല്‍കുമെന്നും മന്ത്രി അറിയിച്ചു. 
 
അതേസമയം ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തരല്ലെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രിമാരായ ബിന്ദുവും വി എന്‍ വാസവനും നല്‍കിയ ഉറപ്പ് കണക്കിലെടുത്താണ് തല്‍ക്കാലം സമരത്തില്‍ നിന്ന് പിന്‍മാറുന്നതെന്നും അവര്‍ പറഞ്ഞു.
അടുത്ത ലേഖനം
ബി.ജെ.പി നേതാവിന്റെ കൊലപാതകം : നഗരസഭാ കൗൺസിലർ പിടിയിൽ