എനിക്കെതിരെ വളരെ മോശം വാക്കുകളാണ് പറഞ്ഞത്. പ്രായമായാൽ വിവാഹം കഴിക്കരുതെന്നുണ്ടോ: ആശിഷ് വിദ്യാർഥി

അഭിറാം മനോഹർ| Last Modified ബുധന്‍, 7 ജൂണ്‍ 2023 (18:57 IST)
തന്റെ വിവാഹവുമായി ബന്ധപ്പെട്ട് ആളുകള്‍ നടത്തിയ പ്രതികരണം ഞെട്ടിച്ചെന്ന് നടന്‍ ആശിഷ് വിദ്യാര്‍ഥി. മെയ് 25നായിരുന്നു അസം സ്വദേശിനിയും ഫാഷന്‍ സംരംഭകയുമായ രുപാലി ബറുവയെ താരം വിഹാഹം കഴിച്ചത്. പ്രായമായതിനാല്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നാണ് ആളുകള്‍ പറയുന്നത്. അതിനര്‍ഥം പ്രായമായാല്‍ അസന്തുഷ്ടരായി മരിക്കണമെന്നാണോ? ആശിഷ് വിദ്യാര്‍ഥി ചോദിക്കുന്നു.

നിങ്ങള്‍ക്ക് പ്രായമായാല്‍ നിങ്ങള്‍ക്ക് സന്തോഷകരമായ കാര്യങ്ങള്‍ ഒന്നും ചെയ്യരുതെന്നാണോ പറയുന്നത്. അസന്തുഷ്ടരായി മരിക്കണമെന്നണോ? ആര്‍ക്കെങ്കിലും ഒരു കൂട്ട് ജീവിതത്തില്‍ വേണമെങ്കില്‍ എന്തുകൊണ്ട് അത് പാടില്ല. ഇന്ത്യടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആശിഷ് വിദ്യാര്‍ഥി ചോദിച്ചു. തനിക്ക് 60 വയസ്സല്ല 57 വയസാണ് രുപാലിക്ക് 50 വയസുണ്ട്. ആശിഷ് വിദ്യാര്‍ഥി പറയുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :