1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain Kerala News

സംസ്ഥാനത്ത് ഇന്നുമുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത; തെക്കന്‍ കേരളത്തില്‍ മധ്യകേരളത്തിലുമായിരിക്കും ആദ്യം മഴ ലഭിക്കുന്നത്

Rain
സംസ്ഥാനത്ത് ഇന്നുമുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തില്‍ മധ്യകേരളത്തിലുമായിരിക്കും ആദ്യം മഴ ലഭിക്കുന്നത്. മലയോര മേഖലയിലാണ് കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ളത്. കൂടാതെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് താപനിലയില്‍ ചെറിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് പാലക്കാട്ടെ എരുമയൂരിലാണ്. 40 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില.
അടുത്ത ലേഖനം
നാളെ കൊച്ചി നഗരത്തിലേക്ക് ഇറങ്ങുന്നവര്‍ ശ്രദ്ധിക്കുക; ഗതാഗത നിയന്ത്രണം കടുക്കും !