അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ 42 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി
- സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ ഈ മാസം 17ന് സംസ്ഥാന വ്യാപകമായി പണിമുടക്കും
- മീനമാസ പൂജ: നിലയ്ക്കലില്‍ സ്പോട്ട് ബുക്കിങ് സൗകര്യം
- തിരുവനന്തപുരത്ത് യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
- സ്വര്‍ണ്ണവില 42000 കടന്നു; അഞ്ചുദിവസത്തിനിടെ കൂടിയത് 1800 രൂപ
വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ഉയർന്ന തിരമാല ജാഗ്രത
നാളെ മുതൽ വെള്ളി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച രാത്രി 11:30 വരെ 0.4 മുതൽ 0.9 മീറ്റർ വരെ ഉയരത്തിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.