രേണുക വേണു|
Last Modified വ്യാഴം, 12 ജൂണ്‍ 2025 (07:27 IST)
Kerala Weather: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. വടക്കന്‍ ജില്ലകളായ കണ്ണൂരും കാസര്‍ഗോഡുമാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ
മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) അഥവാ ഓറഞ്ച് അലര്‍ട്ട് എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.
![Updated Rain Alert, June 11 Rain Alert, Kerala Weather, Heavy Rain, Cyclone Alert, <a class=]()
Kerala Weather News, Kerala Weather Alert, heavy Rainfall in kerala, Updated Kerala Weather Alert, മഴ, കേരളത്തില്‍ മഴ തുടരും, കാലാവസ്ഥ വാര്‍ത്തകള്‍, മണ്‍സൂണ്‍, സംസ്ഥാന" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/11/full/1749639639-9453.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Kerala Weather Updates" width="740" />
Kerala Weather Updates
ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമായിരിക്കുകയാണ്. ഇന്നുമുതല്‍ കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യത. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തീരദേശത്ത് ആന്ധ്രാപ്രദേശിനു മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു.
കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ജൂണ്‍ 14-16 തിയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 11-17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 12 മുതല്‍ 15 വരെ കേരളത്തിനു മുകളില്‍ മണിക്കൂറില്‍ പരമാവധി 50-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യത.