1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ksrtc Kerala News

തിരുവനന്തപുരത്ത് യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

Ksrtc
തിരുവനന്തപുരത്ത് യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂരിലാണ് സംഭവം. ആറ്റിങ്ങല്‍ ഡിപ്പോയിലെ ബസിനാണ് തീപിടിച്ചത്. 39 യാത്രക്കാരുമായി ചിറയിന്‍കീഴില്‍ നിന്ന് കണിയാപുരത്തേക്ക് പോയ ബസിലാണ് തീപിടിച്ചത്.
 
യാത്രക്കാരെ ഉടന്‍തന്നെ പുറത്തിറക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. അഗ്‌നിശമനസേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ബസ് പൂര്‍ണമായും കത്തി നശിച്ചു. കയറ്റം കയറുന്നതിനിടെ ബസിന്റെ എന്‍ജിന്റെ ഭാഗത്തുനിന്ന് പുക ഉയരുന്നത് ഡ്രൈവറുടെയും യാത്രക്കാരുടെയും ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
അടുത്ത ലേഖനം
പ്രായപൂർത്തി ആകാത്ത അനുജൻ ബൈക്കോടിച്ചപ്പോൾ ജ്യേഷ്ഠന് പിഴയും തടവും