1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. rain alert in coastal area

കേരള -ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത, 11 മൂതൽ 13 വരെ മത്സ്യത്തൊഴിലാക്കികൾക്ക് ജാഗ്രതാനിർദേശവുമായി കാലാവസ്ഥാ വകുപ്പ്

കേരളം
കേരള -ലക്ഷദ്വീപ് - കർണാടക  തീരങ്ങളിൽ 11-06-2022 മുതൽ 13-06-2022 വരെ മത്സ്യബന്ധനത്തിന്  പോകാൻ പാടുള്ളതല്ല
 
കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ 11-06-2022 മുതൽ 13-06-2022 വരെ  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ  ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
 
പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ
 
10-06-2022 മുതൽ 12-06-2022 വരെ: തെക്ക് മഹാരാഷ്ട്ര ഗോവൻ തീരങ്ങളിൽ  മണിക്കൂറിൽ 40 മുതൽ  50 കിലോമീറ്റര്‍ വരെ വേഗതയിൽ  ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
10-06-2022 മുതൽ 14-06-2022 വരെ: മധ്യ കിഴക്കൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ  അറബിക്കടൽ,  എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 മുതൽ  50 കിലോമീറ്റര്‍ വരെ വേഗതയിൽ  ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, അടുത്ത 3 ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മഴ അലർട്ടുകൾ ഇങ്ങനെ