ബാംഗ്ളൂർ|
jibin|
Last Modified ശനി, 12 ജൂലൈ 2014 (17:32 IST)
കേരളത്തെ റയില്‍വേ ബജറ്റില്‍ അവഗണിച്ചെന്ന പ്രസ്ഥാവനയ്ക്ക് റെയിൽവേ മന്ത്രി ഡിവി സദാനന്ദ ഗൌഡയുടെ ചുട്ട മറുപടി. ആദ്യം കേരളം റെയിൽവേ പാത നിർമിക്കുന്നതിനായുള്ള സ്ഥലം ഏറ്റെടുത്ത് നൽകണമെന്നും. സ്ഥലം നൽകാതെ പുതിയ ട്രെയിൻ എങ്ങനെ നല്‍കുമെന്നും അദ്ദേഹം ചോദിച്ചു.
നിലവില്‍ കേരളത്തിൽ ട്രെയിനുകൾ ഞെങ്ങിഞെരുങ്ങിയാണ് ഓടുന്നത്. അതിനാല്‍ പുതിയ പാതയ്ക്കായി സ്ഥലം നൽകാതെ മറ്റു വഴികളൊന്നുമില്ല. പുതിയ ട്രയിന്‍ നല്‍കിയാല്‍ എതില്ലൂടെയാണ് വണ്ടി ഓടിക്കുന്നത്. കർണാടക റെയിൽവേയ്ക്കായി പതിനഞ്ച് ശതമാനം ഭൂമിയാണ് നൽകുന്നത്. കേരളത്തിന് അതുപോലെ ചെയ്യാൻ കഴിയുമോയെന്നും റെയിൽവേ മന്ത്രി ചേദിച്ചു.
കർണാടകയിലെ ബൈന്ദൂരിൽ നിന്നെത്തുന്ന ഒരു പാസഞ്ചറാണ് ബഡ്ജറ്റിൽ കേരളത്തിന് അനുവദിച്ചത്. ഇതിനെതിരെ കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതിഷേധിച്ചിരുന്നു.