റെയില്‍വേ ടിക്കറ്റ് കരിഞ്ചന്ത: പ്രതികള്‍ പിടിയില്‍

കൊടുങ്ങല്ലൂര്‍| Last Modified ചൊവ്വ, 27 മെയ് 2014 (21:07 IST)
കരിഞ്ചന്തയില്‍ റയില്‍വേ ടിക്കറ്റ് വിറ്റ കേസുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട സ്വദേശികളായ ഷെരീഫ്, അജുമോന്‍, റഷീദ്, മുനീര്‍ഷാ, ആഷിഖ്, ഫൈസല്‍ എന്നിവരെയാണ്‌ കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കൊടുങ്ങല്ലൂരിലെ ചന്തപ്പുരയിലുള്ള റയില്‍വേ ടിക്കറ്റ് കൌണ്ടറിനടുത്തു നിന്നാണ്‌ തിങ്കളാഴ്ച രാവിലെ പ്രതികളെ പൊലീസ് വലയിലാക്കിയത്. ഇതിനു മുമ്പ് പലപ്പോഴും ടിക്കറ്റ് മുന്‍കൂര്‍ വാങ്ങി ഉയര്‍ന്ന വിലയ്ക്ക് വിറ്റതുമായി ബന്ധപ്പെട്ട് ഇവരെ പൊലീസ് താക്കീത് ചെയ്തിരുന്നതായി പൊലീസ് വെളിപ്പെടുത്തി.

കൊടുങ്ങല്ലൂരിലും സമീപ പ്രദേശങ്ങളിലുമുള്ളവര്‍ക്ക് തീവണ്ടി യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ദൂരെ സ്ഥലങ്ങളില്‍ പോകേണ്ടി വരുന്നത് ഒഴിവാക്കാനായിട്ടായിരുന്നു കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് റയില്‍വേ ടിക്കറ്റ് കൌണ്ടര്‍ ആരംഭിച്ചത്. എന്നാല്‍ പലപ്പോഴും റിസര്‍വ് ടിക്കറ്റ് ലഭിക്കുന്നില്ലെന്നും അതേ സമയം ഇത് കരിഞ്ചന്തയില്‍ ലഭിക്കുന്നു എന്നും ഉള്ള നിരന്തരമായ പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :