Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

രാഹുലിനെ പിടികൂടുന്നത് അന്വേഷണസംഘം മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന ആക്ഷേപം കോണ്‍ഗ്രസിനുണ്ട്

രേണുക വേണു| Last Modified വെള്ളി, 5 ഡിസം‌ബര്‍ 2025 (09:12 IST)

Rahul Mamkootathil: പീഡനക്കേസില്‍ അറസ്റ്റ് ഭയന്നു ഒളിവില്‍ പോയിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്നു കീഴടങ്ങിയേക്കും. കേരളത്തിലെ കോടതികളില്‍ എവിടെയെങ്കിലും കീഴടങ്ങിയേക്കുമെന്നാണ് അഭ്യൂഹം. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും ഈ മുന്നറിയിപ്പ് വിവിധ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നല്‍കിയിട്ടുണ്ട്.

രാഹുലിനെ പിടികൂടുന്നത് അന്വേഷണസംഘം മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന ആക്ഷേപം കോണ്‍ഗ്രസിനുണ്ട്. തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരായ ആയുധമാക്കുകയാണ് രാഹുലിന്റെ കേസ്. അതിനാല്‍ രാഹുല്‍ എത്രയും പെട്ടന്ന് കീഴടങ്ങുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായമുണ്ട്. രാഹുലുമായി അടുപ്പമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം രാഹുലിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

പലതവണ മൊബൈലും കാറും മാറി മാറി ഉപയോഗിച്ചാണ് രാഹുല്‍ ഒളിവില്‍ കഴിയുന്നത്. സിസിടിവി ക്യാമറകളുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി സുഹൃത്തായ യുവ നടിയുടെ ചുവന്ന പോളോ കാറില്‍ പൊള്ളാച്ചിയിലെത്തി അവിടെ നിന്നും മറ്റൊരു കാറില്‍ കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. പിന്നീട് ബെംഗളൂരുവിലേക്ക് കടന്നു. ബെംഗളൂരുവില്‍ അന്വേഷണ സംഘം എത്തുന്നതിനു മുന്‍പെ രാഹുല്‍ രക്ഷപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :