താൻ തന്ത്രി ആകുമെന്ന ഭയം പലർക്കും ഉണ്ട്, അതാണ് തള്ളിപ്പറഞ്ഞത്: രാഹുൽ ഈശ്വർ

അപർണ| Last Modified ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (08:48 IST)
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ നിരവധിയാളുകളാണ് രംഗത്തെത്തിയത്. അക്കൂട്ടത്തിൽ മുൻ‌പന്തിയിൽ തന്നെയുണ്ടായിരുന്നു രാഹുൽ ഈശ്വർ. സ്ത്രീകളെ സന്നിധാനത്ത് കയറ്റാതിരിക്കാൻ നിരവധി പ്ലാനുകളുമായിട്ടാണ് രാഹുൽ ഒരുങ്ങിയിരുന്നത്.

എന്നാൽ, രാഹുലിന്റെ പ്ലാനുകളെല്ലാം പൊളിച്ചത് തന്ത്രികുടുംബം തന്നെയായിരുന്നു. വിധി പ്രകാരം രാഹുല്‍ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടംബവുമായോ ഒരു ബന്ധവുമില്ലെന്ന് തന്ത്രി കുടുംബം വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയെ പേടിച്ചിട്ടാണോ ഇപ്പോഴത്തെ ഈ പത്രക്കുറിപ്പും തന്നെ തള്ളിപ്പറയുലുമെന്നും രാഹുൽ ഇപ്പോൾ തന്ത്രി കുടുംബത്തോട് ചോദിച്ചിരിക്കുകയാണ്. തന്ത്രി കുടുംബാംഗം എന്ന നിലയിലല്ല പ്രശ്‌നത്തില്‍ ഇടപെട്ടതെന്ന് രാഹുല്‍ പറയുന്നു. താന്‍ തന്ത്രി ആകും എന്ന പേടി പലര്‍ക്കും ഉണ്ട്. തനിക്ക് ആ സ്ഥാനം വേണ്ട. വിശ്വാസത്തിനു വേണ്ടി പോരാടുന്ന വ്യക്തി മാത്രമാണ് താന്‍ എന്നും രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെടുന്നു.

തന്ത്രി കുടുംബം തള്ളിപ്പറഞ്ഞതില്‍ നിരാശ ഇല്ല. തന്ത്രി കുടുംബാംഗം എന്ന രീതിയില്‍ അല്ല. സാധാരണക്കാരനായ അയ്യപ്പഭക്തന്‍ എന്ന നിലയില്‍ ആണ് താന്‍ ശബരിമല വിഷയത്തില്‍ ഇടപെട്ടത്. തനിക്കു മുഖ്യമന്ത്രിയെ ഭയം ഇല്ല, മറ്റു ചിലര്‍ക്ക് ഭയമുള്ളതു കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :