മുസ്ലിം ജനസംഖ്യ വർധിക്കുന്നതല്ല, ഹിന്ദു ജനസംഖ്യ കുറയുന്നതാണ് പ്രശ്നം; രാഹുൽ ഈശ്വർ

Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (11:36 IST)
മുസ്ലിം സമുദായത്തെ ഒന്നടങ്കം അപമാനിച്ച സാഹിത്യകാരി കെആർ ഇന്ദിരയുടെ വിദ്വോഷ പരാമർശത്തിനെതിരെ രാഹുൽ ഈശ്വർ രംഗത്ത്. മാതൃത്വം എന്ന ആശയത്തിനെതിരെയാണ് ഇന്ദിരയുടെ പോസ്റ്റെന്ന് രാഹുൽ പറഞ്ഞു. ഇത്തരം പരാമർശങ്ങൾ ആർഷ ഭാരത സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

‘ഇന്ദിരയുടെ അഭിപ്രായത്തോട് ഒരു കാരണവശാലും യോജിക്കാൻ കഴിയുന്നതല്ല. മുസ്ലീം ജനസംഖ്യ ക്രമാതീതമായി വർദ്ധിക്കുകയല്ല മറിച്ച് ഹിന്ദു ജനസംഖ്യ മറിച്ച് ഹിന്ദുജനസംഖ്യ ക്രമത്തിൽ നിന്ന് ഗണ്യമായി കുറയുകയാണ്. ഇതാണ് ഇവിടുത്തെ പ്രശ്നം. കഴിഞ്ഞ അമ്പത് വർഷത്തിനിടയിൽ കേരളത്തിൽ എട്ട് മുതൽ ഒൻപത് ശതമാനം വരെ ജനസംഖ്യ കുറഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാന കാരണം ഹിന്ദു കുടുംബങ്ങളിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ, കുടുംബ തകർച്ചകൾ എന്നിവ സംഭവിക്കുന്നതെന്നും കുടുംബ തകർച്ച ഉണ്ടാകുമ്പോൾ കുട്ടികൾ ഉണ്ടാകുന്നില്ല.‘

ഹിന്ദു ജനസംഖ്യ താഴുന്നതാണ് യഥാർഥ പ്രശ്നമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. കേരളത്തിൽ പ്രത്യേകിച്ച് ഇതുണ്ടെന്നും രാഹുൽ പറയുന്നുണ്ട്.

അതേസമയം, ഫേസ്ബുക്കിൽ വംശീയ വിദ്വേഷം പ്രകടിപ്പിക്കുന്ന കുറിപ്പ് പ്രസിദ്ധീകരിച്ച കെ.ആർ.ഇന്ദിരയ്‌ക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ്ജാമ്യമില്ലാ വകുപ്പുപ്രകാര കേസെടുത്തിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :