കാര്യങ്ങള്‍ കൈവിട്ടു പോകുമോ ?; മുൻകൂർ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയിൽ

കാര്യങ്ങള്‍ കൈവിട്ടു പോകുമോ ?; മുൻകൂർ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയിൽ

 rahna fathima , Sabarimala protest , police , highcourt , സുപ്രിംകോടതി , രഹ്ന ഫാത്തിമ , പൊലീസ്
കൊച്ചി| jibin| Last Modified തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (19:22 IST)
സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി. മതവിശ്വാസത്തെ അവഹേളിച്ചെന്ന കേസിലാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്.

സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് അധികൃതരുടെ മുൻകൂർ അനുമതി തേടി ശബരിമല സന്ദർശനം നടത്തിയ തനിക്കെതിരെ അനാവശ്യ കുറ്റം ചുമത്തി കേസെടുത്ത നടപടിയില്‍ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് രഹ്നയുടെ ഹര്‍ജി.


യുവതികൾക്കും ദർശനം നടത്താമെന്ന സുപ്രീംകോടതി ഉത്തരവ് വന്നത് മുതൽ വൃതം നോറ്റ് ശബരിമലയിൽ പോകാൻ ആഗ്രഹിച്ചയാളാണ് താനെന്ന് ഹര്‍ജിയിൽ പറയുന്നു.

കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍ രാധാകൃഷ്ണമേനോന്റെ പരാതിയില്‍ പത്തനംതിട്ട പൊലീസാണ് രഹ്നയ്‌ക്കെതിരെ കേസെടുത്തത്.

മതവിശ്വാസത്തെ അവഹേളിക്കാന്‍ ശ്രമിച്ചെന്നും, സാമൂഹിക മാധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്തുന്ന
ഫേസ്‌ബുക്ക് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചെന്നുമായിരുന്നു രഹ്നക്കെതിരെയുള്ള പരാതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :