റാഗിംഗ്: അല്‍-ഖമാര്‍ നഴ്സിംഗ് കോളജിന്റെ അംഗീകാരം റദ്ദാക്കിയേക്കും

റാഗിംഗ്: അല്‍-ഖമാര്‍ നഴ്സിംഗ് കോളജിന്റെ അംഗീകാരം റദ്ദാക്കിയേക്കും

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 27 ജൂണ്‍ 2016 (17:16 IST)
വിദ്യാര്‍ത്ഥിനി റാഗിങ്ങിന് ഇരയായ കല്‍ബുര്‍ഗി അല്‍-ഖമാര്‍ നഴ്സിങ് കോളജിന്റെ അംഗീകാരം റദ്ദാക്കിയേക്കും. സംഭവവുമായി ബന്ധപ്പെട്ട് കോളജിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കോളജിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇന്ത്യന്‍ നഴ്സിംഗ് അസോസിയേഷന്‍ പ്രസിഡന്റ് ടി ദിലീപ് കുമാര്‍ പറഞ്ഞു.

ഇന്ത്യന്‍ നഴ്സിംഗ് അസോസിയേഷന്‍ റാഗിങ്ങിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിച്ചിരുന്നു. കോളജില്‍ ഇന്ന് നേരിട്ട് കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയിരുന്നു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കോളജിനെതിരെ ഉടന്‍ തന്നെ നടപടികള്‍ സ്വീകരിക്കുമെന്ന് ദിലീപ് കുമാര്‍ പറഞ്ഞു.

റാഗിങ് തടയാനുള്ള യു ജി സി മാനദണ്ഡങ്ങള്‍ കോളജ് അധികൃതര്‍ സ്വീകരിച്ചിട്ടില്ല. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ദിലീപ് കുമാര്‍ വ്യക്തമാക്കി. കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ എടപ്പാള്‍ സ്വദേശിനി അശ്വതിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിന്റെ ഭാഗമായി തറ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഫിനോയില്‍ ദ്രാവകം കുടിപ്പിച്ചെന്നാണ് കേസ്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :