ഫോർബ്സ് പട്ടികയിൽ ഇടം പിടിച്ച് മലപ്പുറംകാരൻ മിയാൻദാദ്

അഭിറാം മനോഹർ| Last Modified വെള്ളി, 17 മാര്‍ച്ച് 2023 (17:44 IST)
ഫോർബ്സിൻ്റെ മിഡിൽ ഈസ്റ്റിലെ ടോപ് 100 ലീഡേഴ്സ് 2023 പട്ടികയിൽ ഇടം നേടി മലയാളി.
3 ഹോൾഡിംഗ്സിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും നസീം ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് മിയൻദാദ് വിപിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഖത്തർ ആസ്ഥാനമായാണ് ഇവർ പ്രവർത്തിക്കുന്നത്.

ഖത്തറിലെ ആരോഗ്യസംരക്ഷണ രംഗത്തെ പ്രമുഖ സ്ഥാപനമാണ് നസീം ഹെൽത്ത് കെയർ. അത്യാധുനിക സൗകര്യങ്ങളുള്ള 7 ശാഖകളിലൂടെ സേവനം നൽകുന്നു. 33 ഹോൾഡിംഗ്സ് എന്ന സ്ഥാപനത്തിലൂടെ അത്യാധുനിക ശസ്ത്രക്രിയ സേവനങ്ങൾ നൽകുന്ന സർജിക്കൽ സെൻ്ററും ഇവരുടേതായുണ്ട്. ആരോഗ്യമേഖലയ്ക്ക് പുറമെ പ്രോപ്പർട്ടി ബിസിനസ് രംഗത്തെക്ക് കൂടി കടക്കാനൊരുങ്ങുകയാണ് കമ്പനി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :