അനുബന്ധ വാര്‍ത്തകള്‍
- P.V.Anvar: സത്യപ്രതിജ്ഞ ചെയ്യാന്‍ നിലമ്പൂരിലെ ജനങ്ങളുമായി ഒരാഴ്ചത്തെ കാല്‍നട ജാഥ: പി.വി.അന്‍വര്‍
- പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും
- Nilambur By Election 2025: അന്‍വര്‍ പിടിക്കുക കോണ്‍ഗ്രസ് - ലീഗ് വോട്ടുകള്‍; സ്വരാജിനു ജയസാധ്യതയെന്ന് യുഡിഎഫ് ക്യാംപില്‍ ഭീതി
- P.V.Anvar: നിലമ്പൂരില്‍ അന്‍വറിനെ പിന്തിരിപ്പിക്കാന് അവസാന സമയത്തും യുഡിഎഫ് നേതൃത്വം ശ്രമിച്ചതായി റിപ്പോര്‍ട്ട്
- നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: പി.വി.അന്‍വറിന്റെ ചിഹ്നം കത്രിക
P.V.Anvar: കടന്നാക്രമിക്കേണ്ട, ഭാവിയില്‍ ഒപ്പം നിര്‍ത്തണം; അന്‍വറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസും ലീഗും
നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിനു എതിരായാല്‍ 2026 ല്‍ പി.വി.അന്‍വറിനെ ഒപ്പം നിര്‍ത്തേണ്ട സാഹചര്യമുണ്ടാകും
P.V.Anvar: നിലമ്പൂരില്‍ സ്വതന്ത്രനായി മത്സരിച്ച പി.വി.അന്‍വറിനെ പിണക്കാതെ കോണ്‍ഗ്രസും മുസ്ലിം ലീഗും. വോട്ടെടുപ്പിനു മുന്‍പോ ശേഷമോ അന്‍വറിനെതിരെ രൂക്ഷമായി പ്രതികരിക്കാത്തത് യുഡിഎഫിനുള്ളിലെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അന്‍വറിനെ വെറുപ്പിക്കാതെ മുന്നോട്ടു പോകണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിനു എതിരായാല്‍ 2026 ല്‍ പി.വി.അന്‍വറിനെ ഒപ്പം നിര്‍ത്തേണ്ട സാഹചര്യമുണ്ടാകും. അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ നോക്കിയിട്ട് വേണം ഇനിയുള്ള നീക്കങ്ങള്‍. അന്‍വറിനെ കടന്നാക്രമിക്കുന്ന പ്രസ്താവനകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒഴിവാക്കണമെന്നും മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
അന്‍വറിനു യുഡിഎഫുമായി സൗന്ദര്യപിണക്കം മാത്രമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി വോട്ടെടുപ്പ് ദിവസം പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തിലാണ്. അന്‍വര്‍ ഫാക്ടറാകില്ലെന്നു പറയുമ്പോഴും പൂര്‍ണമായി തള്ളുന്ന നിലപാടിലേക്ക് മുസ്ലിം ലീഗ് എത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം യുഡിഎഫ് നേതാക്കള്‍ അന്‍വറിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുമെന്നാണ് വിവരം.