പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന മലയോര ജാഥയില്‍ പങ്കെടുക്കുമെന്ന് പിവി അന്‍വര്‍

PV Anvar and VD Satheesan
PV Anvar and VD Satheesan
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 29 ജനുവരി 2025 (15:14 IST)
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന മലയോര ജാഥയില്‍ പങ്കെടുക്കുമെന്ന് പിവി അന്‍വര്‍. മലയോരജാഥയിലെ നിലമ്പൂര്‍ പരിപാടിയാണ് പങ്കെടുക്കുന്നത്. കവളപാറയില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിര്‍മ്മിച്ചു നല്‍കിയ വീടുകള്‍ കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അതേസമയം ജാഥയില്‍ യുഡിഎഫ് ഔദ്യോഗികമായി ക്ഷണിച്ചോയെന്ന ചോദ്യത്തിന് അന്‍വര്‍ മറുപടി നല്‍കിയില്ല. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീഷിനുമായി അന്‍വര്‍ സംസാരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :