നടി പരാതി നല്‍കിയതോടെയാണ് പദ്ധതി പൊളിഞ്ഞതെന്ന് പള്‍സര്‍ സുനി, ദൃശ്യങ്ങൾ പകർത്തിയ ഫോണ്‍ കണ്ടെടുക്കാനായില്ല; സുനിയുടെ കാമുകി കസ്റ്റഡിയിൽ

സുനിയെ അലട്ടിയത് കാമുകിയേക്കുറിച്ചുള്ള പേടി

കൊച്ചി| സജിത്ത്| Last Modified വെള്ളി, 24 ഫെബ്രുവരി 2017 (12:59 IST)
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ചത് അവരെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണംതട്ടാനായിരുന്നെന്ന വാദത്തില്‍ ഉറച്ച് മുഖ്യപ്രതി പള്‍സര്‍ സുനി. 50 ലക്ഷം രൂപ തട്ടിയെടുക്കാനാണ് താന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ നടി പോലീസില്‍ പരാതി നല്‍കിയതോടെ എല്ലാ പദ്ധതിയും പൊളിയുകയായിരുന്നെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

പണം ചോദിക്കുന്നതിനു വേണ്ടിയാണ് നടിയോട് പിറ്റേദിവസം വിളിക്കാമെന്ന് പറഞ്ഞത്. വാഹനം ഓടിച്ചിരുന്ന മാര്‍ട്ടിനും തനിക്കും മാത്രമേ ഈ പദ്ധതിയെപ്പറ്റി അറിവുണ്ടായിരുന്നുള്ളൂ. പണം തട്ടിയെടുത്ത് കാമുകിയ്‌ക്കൊപ്പം സുഖമായി ജീവിക്കാനായിരുന്നു തന്റെ ലക്ഷ്യമെന്നും സുനി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.

ബൈപ്പാസിൽ നിന്നും തമ്മനത്തേക്ക് പോകുന്ന വഴിയിലുള്ള കാനയിൽ ദൃശ്യങ്ങളെടുത്ത മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചതായും സുനി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കാനയും പരിസര പ്രദേശങ്ങളും പരിശോധിച്ചെങ്കിലും ഫോൺ കണ്ടെത്താനായില്ല. ഈ ഫോണിലാണ് നടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തിയതെന്നും സൂചനയുണ്ട്.

അ​തേ​സ​മ​യം ഫോ​ണ്‍ സുനി തന്‍റെ കാമുകിയെ ഏ​ൽ​പ്പി​ച്ചി​രി​ക്കാ​മെ​ന്നും സൂ​ച​ന​യു​ണ്ട്. ഇ​തി​ന്‍റെ
അ​ടി​സ്ഥാ​ന​ത്തി​ൽ സുനിയുടെ കാമുകി ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പൊലീസ് ക​സ്റ്റ​ഡി​യി​ലെ​ടുത്തു.​ സം​ഭ​വം കഴിഞ്ഞ ശേഷം സു​നി​ എ​റ​ണാ​കു​ളം ഗി​രി​ന​ഗ​റി​ലു​ള്ള ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി 20 മി​നി​ട്ടോ​ളം
ചി​ല​വി​ട്ടതായും പൊലീസ് പറഞ്ഞു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

അതേസമയം, ഇത്തരത്തിലുള്ള ബ്ലാക്ക് മെയിലിങ്ങ് കെണിയില്‍ കൂടുതല്‍ താരങ്ങള്‍ കുടുങ്ങിയിട്ടുണ്ടെന്ന നിഗമനത്തിലാണു പൊലീസ്. മറ്റേതെങ്കിലും നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ സുനി പകര്‍ത്തിയിട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. അത്തരത്തിലൊന്നും ചെയ്തിട്ടില്ലെന്നാണു സുനി മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇതു പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് ...

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
2011ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ...

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ
ആഭ്യന്തര പരീക്ഷയില്‍ പാസായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് തിരിച്ചുവിട്ടത്.

കൊതുകുകള്‍ ആക്രമിക്കാന്‍ കൂട്ടമായെത്തി; കുറുമണ്ണ വാര്‍ഡില്‍ ...

കൊതുകുകള്‍ ആക്രമിക്കാന്‍ കൂട്ടമായെത്തി; കുറുമണ്ണ വാര്‍ഡില്‍ ജീവനും കൊണ്ട് വീടുവിട്ടോടി നാട്ടുകാര്‍
പെരിങ്കുളം ഏലായുടെ തീരത്ത് താമസിക്കുന്നവരാണ് വീട്ടിലും പരിസരത്തും കൊതുക് ശല്യം നിറഞ്ഞതോടെ ...

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഈ ജില്ലകളില്‍ ശക്തമായ ...

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ കേന്ദ്രം
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യവും ഉണ്ട്.

നടിയുടെ പരാതിയില്‍ തിങ്കളാഴ്ചക്കുള്ളില്‍ ഷൈന്‍ ടോം ചാക്കോ ...

നടിയുടെ പരാതിയില്‍ തിങ്കളാഴ്ചക്കുള്ളില്‍ ഷൈന്‍ ടോം ചാക്കോ വിശദീകരണം നല്‍കണം; ഇല്ലെങ്കില്‍ പുറത്താക്കാന്‍ അച്ചടക്ക സമിതിക്ക് ശുപാര്‍ശ ചെയ്യുമെന്ന് 'അമ്മ'
ഷൈനിനെ ചോദ്യം ചെയ്യുന്നതില്‍ തീരുമാനമായില്ലെന്ന് എസിപി അബ്ദുല്‍സലാം പറഞ്ഞു