കോവിഡ് വ്യാപനം: പി.എസ്.സി പരീക്ഷകള്‍ മാറ്റി

നെല്‍വിന്‍ വില്‍സണ്‍| Last Updated: തിങ്കള്‍, 19 ഏപ്രില്‍ 2021 (13:49 IST)

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാല്‍ നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റി. അഭിമുഖങ്ങളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ പരീക്ഷ, അഭിമുഖ തിയതികള്‍ പിന്നീട് അറിയിക്കും. രോഗവ്യാപനം കുറഞ്ഞ ശേഷമേ ഇനി പരീക്ഷകള്‍ നടത്തൂ.

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുതിക്കുകയാണ്. ഇന്നലെ മാത്രം 18,257 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77 ശതമാനമാണ്. കേരളത്തില്‍ 93,686 പേര്‍ ഇപ്പോള്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ആരെ മരണസംഖ്യ 5,000 ത്തിലേക്ക് അടുക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :