എ കെ ജെ അയ്യര്‍|
Last Modified വെള്ളി, 30 ഏപ്രില്‍ 2021 (11:35 IST)
പാലക്കാട്: കോവിഡ് സാഹചര്യത്തില്‍ വരുമാനം ഗണ്യമായി കുറഞ്ഞതിനാല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു. നിലവില്‍ ബസ് സര്‍വീസ് നടത്തുന്നത് ഒട്ടും തന്നെ ലാഭകരമല്ലെന്നും പെട്രോള്‍, ഡീസല്‍ വില വര്‍ധന, യാത്രക്കാരുടെ ഗണ്യമായ കുറവ് എന്നിവ പരിഗണിക്കുമ്പോള്‍ നഷ്ടം മാത്രമാണുള്ളതെന്നും സ്വകാര്യ ബസ് ഉടമാ സംഘം പറയുന്നു.
മെയ് ഒന്ന് മുതല്‍ സര്‍വീസ് നടത്തില്ലെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. വാഹന നികുതി ഒഴിവാക്കി കിട്ടാത്താനുള്ള അപേക്ഷ സമര്‍പ്പിച്ചു ബസ് നിര്‍ത്തിയിടാനാണ് തീരുമാനം. നിലവില്‍ 9500 സ്വകാര്യ ബസുകള്‍ മാത്രമാണ് നിരത്തിലുള്ളത്.