ശബരിമലയിൽ തീർഥാടകരുടെ എണ്ണം ഇരട്ടിയാക്കി, ശനിയും ഞായറും നാലായിരം പേർക്ക് ദർശനം

അഭിറാം മനോഹർ| Last Modified ചൊവ്വ, 1 ഡിസം‌ബര്‍ 2020 (17:49 IST)
മണ്ഡല മകരവിളക്ക് സീസണിൽ ശേഷിക്കുന്ന ദിവസങ്ങളിൽ ദർശനത്തിനുള്ള പ്രതിദിന തീർഥാടകരുടെ എണ്ണം ഇരട്ടിയാക്കി. ആയിരത്തിൽ നിന്ന് രണ്ടായിരമായാണ് തീർഥാടകരുടെ എണ്ണം ഉയർത്തിയത്. ഇതനുസരിച്ച് പരിഷ്കരിച്ച വെർച്വൽ ക്യൂ സംവിധാനം ഉപയോഗിച്ച് നാളെ മുതൽ കൂടുതൽ ഭക്തർക്ക് സന്നിധാനത്തിൽ വരാം.

അതേസമയം ശനി ഞായർ ദിവസങ്ങളിൽ 2000 ഭക്തർമാർ പ്രവേശിച്ചിരുന്നത് നാലായിരമാക്കി ഉയർത്തി. കശിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം ഭക്തരുടെ എണ്ണം ഉയർത്താൻ ശുപാർശ ചെയ്‌‌തിരുന്നു.ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡാണ് തീരുമാനം കൈക്കൊണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :