വിലയില്ലാതെ റബ്ബര്‍, ആശങ്കയില്‍ റബ്ബര്‍ കര്‍ഷകര്‍

കോട്ടയം| JOYS JOY| Last Modified തിങ്കള്‍, 14 ഡിസം‌ബര്‍ 2015 (09:00 IST)
റബ്ബറിനു കുറഞ്ഞതോടെ സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍. നൂറു രൂപയ്ക്ക് താഴെയാണ് റബ്ബറിന് ഇപ്പോള്‍ വില. ആർ എസ്​ എസ്​ നാല് ഗ്രേഡിന് റബർ ബോർഡ് വില 103 രൂപയായി കുറഞ്ഞെങ്കിലും കോട്ടയത്തെ വ്യാപാരവില 100 രൂപയായിരുന്നു.

അതേസമയം, ആർ എസ് എസ്​ ഗ്രേഡ് അഞ്ച്
98 രൂപക്കാണ് മിക്കയിടങ്ങളിലും വ്യാപാരികള്‍ എടുത്തത്. റബ്ബര്‍ കര്‍ഷകര്‍ കൂടുതലായി ഉല്പാദിപ്പിക്കുന്ന റബ്ബര്‍ ആണിത്. റബർ ബോർഡ് നിശ്ചയിച്ചിരുന്ന വില 101 രൂപയായിരുന്നു.

അതേസമയം, റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകാന്‍ സര്‍ക്കാര്‍ ആരംഭിച്ച വില സ്​ഥിരത പദ്ധതി താളം തെറ്റി കിടക്കുകയാണ്. പദ്ധതിക്കായി 300 കോടി അനുവദിച്ചിരുന്നെങ്കിലും
50 കോടിയിൽ താഴെ മാത്രമാണ് കര്‍ഷകര്‍ക്ക് ഇതുവരെ നൽകിയിരിക്കുന്നത്.

പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച ആയിരങ്ങള്‍ക്ക് ഇതുവരെ ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നതും റബ്ബര്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :