കാച്ചി|
Last Modified തിങ്കള്‍, 6 ജൂലൈ 2015 (17:33 IST)
പ്രേമം എന്ന സിനിമയുടെ വ്യാജപതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്‌ച സംസ്ഥാനത്തെ എ ക്ലാസ് തീയറ്ററുകള്‍ അടച്ചിടും. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിന്റെതാണ് തീരുമാനം.
സംസ്ഥാനത്തെ 380 എ ക്ലാസ് തീയറ്ററുകളാണു സമരം ചെയ്യുന്നത്.
സമരം ചെയ്‌തിട്ടും നടപടിയുണ്‌ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്കു പോകുമെന്നും ഫിലിം എക്‌സിബിറ്റേഴ്സ് ഫെഡറേഷന്‍ മുന്നറിയിപ്പു നല്‌കി. തീയറ്ററുകള്‍ അടച്ചിടുന്നത് റംസാന്‍ ചിത്രങ്ങളുടെ റിലീസിനെ ബാധിക്കും. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ കേരളത്തിലെ റിലീസും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.